Below is a poem/song by M D Rajendran ; it burned me at 2:00 in the night(morning?) and I *had to* do something with it. Decided to invoke that much dreaded thing - a translator's license. Here goes... if this doesn't come out well, apologies upfront to MDR - your work is truly beautiful.
ഋതുഭേദ കൽപ്പന ചാരുത നൽകിയ
പ്രിയ പാരിതോഷികം പോലെ,
ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ
പരിരംഭണക്കുളിർ പോലെ,
പ്രഥമാനുരാഗത്തിൻ നന്മണിച്ചില്ലയിൽ
കവിതേ പൂവായി നീ വിരിഞ്ഞു...
സ്ഥലകാലമെല്ലാം മറന്നു പോയൊരു
ശലഭമായി നിന്നെ തിരഞ്ഞു,
മധു മന്ദഹാസത്തിൻ മായയിൽ എന്നെ
അറിയാതെ നിന്നിൽ പകർന്നു,
സുരലോകഗംഗയിൽ നീന്തിത്തുടിച്ചു
ഒരു രാജഹംസമായി മാറി,
ഗഗനപഥങ്ങളിൽ പാറിപ്പറന്നു
വെൺതിങ്കൾപ്പക്ഷിയായി മാറി...
വിരഹത്തിൻ ചൂടേറ്റു വാടിത്തളർന്നു,
നീ വിടപറയുന്നൊരാ നാളിൽ,
നിറയുന്ന കണ്ണുനീർത്തുള്ളിയിൽ
സ്വപ്നങ്ങൾ ചിറകറ്റു വീഴുമാ നാളിൽ,
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ...
Now, Yours Truly has a go at putting MDR's thoughts in English...
"Like a gift made even more beautiful
by the change of seasons,
Like the ecstasy in an embrace
that lingers as a tingle,
Sheer poetry; you bloomed; a flower
on the branch of my first love.
Drawn to you like a moth,
knowing neither time nor space
I melted into you without knowing;
in the magic that was your smile,
Splashed about in the heavenly Ganges,
felt a king among swans
Soared along the trails of the firmament,
an alabaster moon-bird.
Wilting in the heat of parting,
the day you shall bade goodbye,
when dreams; their wings clipped,
shall fall along with tear drops,
my chant drowning in impending silence
shall be, "All auspices, my love""
ഇനി ഞാൻ ഉറങ്ങട്ടെ; ശുഭരാത്രി :)
പ്രതീക്ഷ തരാത്ത കഥകൾ എന്തിന്?
10 months ago

